Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആൺമക്കളെ ഉത്തരവാദിത്തത്തോടെ വളർത്തൂ: മോദി

Narendra Modi

ഭോപ്പാൽ ∙ പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്കു വധശിക്ഷ നൽകുന്ന ഓർഡിനൻസിലൂടെ പീഡനത്തിനെതിരെ ശക്തമായ നടപടികളാണു കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ പെൺകുട്ടികളെ ആദരിക്കാനും ബഹുമാനിക്കാനും കുടുംബത്തിൽനിന്നേ പഠിക്കണം. ആൺമക്കളെ കൂടുതൽ ഉത്തരവാദിത്തത്തോടെ വളർത്താനും കുടുംബങ്ങൾ ശ്രദ്ധിക്കണം. ഇതിലൂടെ പെൺകുട്ടികളുടെ സുരക്ഷ ബുദ്ധിമുട്ടേറിയ കാര്യമായി മാറില്ല. ഈ നിലയിൽ സാമൂഹികമുന്നേറ്റം ഉണ്ടാകണമെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ മാണ്ട്‌ലയിൽ ദേശീയ പഞ്ചായത്ത് രാജ് സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

related stories