Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിം അവാർഡ് സമർപ്പണ രീതി പരിഷ്കരിക്കുന്നു

ന്യൂഡൽഹി ∙ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്യുന്ന പതിവു പരിഷ്കരിക്കാൻ ആലോചന. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അടുത്തവർഷം മുതൽ ഇതിനു കൃത്യമായ മാനദണ്ഡം തയാറാക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം മുൻകയ്യെടുത്തേക്കുമെന്നാണു സൂചന. ചലച്ചിത്രമേഖലയിലെ പരമോന്നത പുരസ്കാരങ്ങൾ രാഷ്ട്രപതി നൽകുന്നതാണു പതിവ്. 

65 വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചരിത്രത്തിൽ രാഷ്ട്രപതിമാരുടെ ശാരീരിക പ്രശ്നങ്ങൾ കാരണം രണ്ടുതവണ മാത്രമാണ് ഈ പതിവിനു മാറ്റം വന്നിട്ടുള്ളത്. പതിവുരീതി അവസാനിപ്പിക്കാനുള്ള നീക്കം കൂടുതൽ വിവാദങ്ങൾക്കു വഴിവയ്ക്കുമെന്ന വാദമുണ്ട്.