Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഴ്സിറ്റി ഓഫിസ് അടിച്ചു തകർത്തു

ഇംഫാൽ∙ പുതുതായി ആരംഭിച്ച നാഷനൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ (എൻഎസ്​യു) സ്പോർട്സ് ജേണലിസം, മാനേജ്മെന്റ് തുടങ്ങിയ വകുപ്പുകൾ തുറക്കണമെന്നാവശ്യപ്പെട്ടു സമരം ചെയ്യുന്ന വിദ്യാർഥി യൂണിയൻ പ്രവർത്തകർ ഹെഡ് ഓഫിസ് അടിച്ചുതകർത്തു. ഫർണിച്ചറും കംപ്യൂട്ടറുകളും നശിപ്പിച്ചു. മണിപ്പുർ ഒളിംപിക്സ് ഹൗസിലാണു വാഴ്സിറ്റ് ഓഫിസ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.