Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖ്യസർക്കാർ രൂപീകരിച്ചതിൽ അതൃപ്തിയില്ല: സിദ്ധരാമയ്യ

k-siddaramaiah

ബെംഗളൂരു ∙ കോൺഗ്രസ്–ജനതാദൾ (എസ്) സഖ്യസർക്കാർ രൂപീകരിച്ചതിൽ അതൃപ്തിയില്ലെന്നും സർക്കാരിന്റെ സ്ഥിരതയെച്ചൊല്ലി സംശയം വേണ്ടെന്നും കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

ബിജെപിയെ അധികാരത്തിൽ നിന്നകറ്റി നിർത്താനാണു സഖ്യസർക്കാർ രൂപീകരിച്ചത്. ഈ സർക്കാർ സുസ്ഥിരമായിരിക്കുമെന്ന് ഉറപ്പുണ്ട്. സർക്കാരിന്റെ നിലനിൽപിൽ സംശയം പ്രകടിപ്പിച്ചും സമ്പൂർണ ബജറ്റ് അവതരിപ്പിക്കുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയുമുള്ള സിദ്ധരാമയ്യയുടെ വിഡിയോ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

related stories