Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കുകൾ വളച്ചൊടിച്ചു: ‘വീണ്ടും മുഖ്യമന്ത്രി’ പരാമർശത്തിൽ വിശദീകരണവുമായി സിദ്ധരാമയ്യ

k-siddaramaiah

ബെംഗളൂരു∙ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പരാമർശം വിവാദമായതോടെ, വിശദീകരണവുമായി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഞാൻ പറഞ്ഞത്, അടുത്ത തി‍രഞ്ഞെടുപ്പിൽ ഞങ്ങൾ (കോണ്‍ഗ്രസ്) അധികാരത്തിൽ തിരിച്ചെത്തുമെന്നാണ്’ – സിദ്ധരാമയ്യ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഹാസനിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കവെയാണ്, ജനങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ വീണ്ടും കർണാടക മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ, നിലവിൽ സംസ്ഥാനം ഭരിക്കുന്ന ജെഡിഎസ്–കോൺഗ്രസ് സഖ്യത്തിലെ ഭിന്നത വ്യക്തമാക്കുന്നതാണ് പരാമർശമെന്ന് വ്യാഖ്യാനമുണ്ടായതോടെ പ്രസ്താവന വൻ വിവാദമായി. ഇതോടെയാണ് തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്.

ജനങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ താൻ തീർച്ചയായും വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തുമെന്നും എന്നാൽ, ഈ സർക്കാർ കാലാവധി പൂർത്തിയാക്കിയ ശേഷമേ അതു സംഭവിക്കൂ എന്നും അദ്ദേഹം വിശദീകരിച്ചു.

ഇതിനിടെ, സിദ്ധരാമയ്യയുടെ പരാമർശത്തിനു മറുപടിയുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ‘ആർക്കു വേണമെങ്കിലും ഇവിടെ മുഖ്യമന്ത്രിയാകാം. ഇതൊരു ജനാധിപത്യ സംവിധാനമാണ്’– കുമാരസ്വാമി പ്രതികരിച്ചു.

related stories