Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും കർണാടകയുടെ മുഖ്യമന്ത്രിയാകും: സിദ്ധരാമയ്യ

Siddaramaiah സിദ്ധരാമയ്യ

ബെംഗളൂരു∙ വീണ്ടും കർണാടകയുടെ മുഖ്യമന്ത്രിയാകുമെന്നു മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹാസനിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കവെയാണ്, ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ വീണ്ടും സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പറഞ്ഞത്.

'കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടിരിക്കാം. എന്നാൽ ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ ഞാൻ വീണ്ടും മുഖ്യമന്ത്രിയാകും. തുടർച്ചയായ രണ്ടാം തവണയും ഞാൻ മുഖ്യമന്ത്രിയാകുന്നതു തടയാൻ പ്രതിപക്ഷ പാർട്ടികൾ കൈകോർത്തു. ജനങ്ങളുടെ ആശിർവാദത്തോടെ വീണ്ടും മുഖ്യമന്ത്രിയാകാമെന്നു കരുതി. പക്ഷേ, പരാജയപ്പെട്ടു. എന്നാൽ ഇത് അവസാനമല്ല. രാഷ്ട്രീയത്തിൽ ജയവും പരാജയവും സാധാരണമാണ്.' - അദ്ദേഹം പറഞ്ഞു.

വീണ്ടും തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന നിലപാടിൽനിന്നുള്ള മലക്കംമറിച്ചിലായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. നിലവിൽ കോൺഗ്രസ് നിയമസഭാകക്ഷി നേതാവും കോൺഗ്രസ് – ജനതാദൾ സഖ്യകക്ഷി കോർഡിനേഷൻ കമ്മിറ്റി അധ്യക്ഷനുമാണ് സിദ്ധരാമയ്യ.

related stories