Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമതയുടെ മനോനില തകരാറിലെന്ന് രാജസ്ഥാൻ മന്ത്രി

അൽവർ (രാജസ്ഥാൻ)∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മനോനില തകരാറിലാണെന്ന് രാജസ്ഥാൻ തൊഴിൽ മന്ത്രി ജസ്വന്ത്സിങ് യാദവ്. വലതുപക്ഷ സംഘടനകളെ രൂക്ഷമായി വിമർശിക്കുന്ന മമതയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തെക്കുറിച്ച് അറിവും സ്നേഹവും ഇല്ലാത്ത മമതയെ പോലുള്ളവർ ഹിന്ദു സംഘടനകളെ ഭീകരർ എന്നു വിളിക്കുന്നത് ലജ്ജാകരമാണ്. അവരെന്തുകൊണ്ടാണ് ഹിന്ദുമതം വിട്ടുപോകാത്തത്? മമതാജിയുടെ മനോനില തകരാറിലാണ്’– മന്ത്രി പറഞ്ഞു.

related stories