Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടേലിന്റെ പ്രതിമ ഒക്ടോബർ 31ന് അനാവരണം ചെയ്യും

Sardar Patel statue drawing

ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും ഉയരമുള്ളത് എന്നു വിശേഷിപ്പിക്കപ്പെടുന്ന സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനമായ ഒക്ടോബർ 31നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യും. ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ ഇടവേളയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഈ വിവരം അറിയിച്ചത്. 182 മീറ്റർ പൊക്കമുള്ള പ്രതിമ രാജ്യത്തിന്റെ ഐക്യതയുടെയും അഖണ്ഡതയുടെയും പ്രതീകമാണെന്നും വിജയ് രൂപാണി പറഞ്ഞു.