Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ ധീരുഭായ് ഗജേര കോൺഗ്രസ് പാർട്ടി വിട്ടു; ബിജെപിയിൽ ചേരുമെന്നു സൂചന

സൂറത്ത്∙ ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും പട്ടേൽ സമുദായ അംഗവുമായ  ധീരുഭായ് ഗജേര (68) 9 അനുയായികളുമായി പാർട്ടിവിട്ടു. ബിജെപിയിൽ ചേരുമെന്നാണു സൂചന.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തന്റെ തോൽവി കോൺഗ്രസിലെ വിഭാഗീയത മൂലമാണെന്നാരോപിച്ചാണു ഗജേരയുടെ രാജി. ബിജെപിയിൽ വിഭാഗീയത കുറവാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്ന ധീരുഭായ് ഗജേരയ്ക്കു സ്ഥാനാർഥി പട്ടികയിൽ അവസാനനിമിഷം മാറ്റം വരുത്തി കോൺഗ്രസ് വരാച്ഛ റോഡ് മണ്ഡലത്തിൽ മൽസരിക്കാൻ അവസരം നൽകുകയായിരുന്നു. 

ഹാർദിക് പട്ടേലിന്റെ അടുത്ത സുഹൃത്ത് എന്നതും മാനദണ്ഡമായി. എന്നാൽ ബിജെപിയുടെ കിശോർ കനാനി സീറ്റ് നിലനിർത്തുകയാണുണ്ടായത്.