Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റായ്‍ബറേലിയിൽ ട്രെയിൻ പാളം തെറ്റി 5 മരണം

Raebareli-train-derailment ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ന്യൂ ഫറാക്ക എക്സ്പ്രസസ് ട്രെയിൻ പാളംതെറ്റിയപ്പോൾ. ചിത്രം: പിടിഐ

ലക്നൗ ∙ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ട്രെയിൻ പാളം തെറ്റി 5 പേർ മരിച്ചു. 9 പേർക്കു ഗുരുതരപരുക്കേറ്റു. ബംഗാളിലെ മാൽഡയിൽനിന്നു ഡൽഹിയിലേക്കു പോകുകയായിരുന്ന ന്യൂ ഫറാക്ക എക്സ്പ്രസിന്റെ 5 കോച്ചുകൾ ഇന്നലെ രാവിലെ 6.10നു പാളംതെറ്റിയാണ് അപകടം. 30ലേറെപ്പേർക്കു നിസ്സാര പരുക്കേറ്റു. പരുക്കേറ്റവർ ലക്‌നൗവിലെ ആശുപത്രികളിലാണുള്ളത്.
ഭീകരവിരുദ്ധ സേന അപകടസ്ഥലത്തു പരിശോധന നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

അപകടകാരണം വ്യക്തമല്ല. സംഭവത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അന്വേഷണം പ്രഖ്യാപിച്ചു.  മരിച്ചവരുടെ കുടുംബങ്ങൾക്കു റെയിൽവേ 5 ലക്ഷം രൂപ വീതം സഹായം നൽകും. ഗുരുതര പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസ്സാരപരുക്കുള്ളവർക്ക് 50,000 രൂപ വീതവും നൽകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങൾക്കു 2 ലക്ഷം രൂപ വീതവും ഗുരുതര പരുക്കേറ്റവർക്ക് 50,000 രൂപ വീത‍വും സഹായം പ്രഖ്യാപിച്ചു.