Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതി: 4 ജഡ്ജിമാർ കൂടി

Supreme Court of India

ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ ഇന്നലെ 4 ജഡ്ജിമാർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, ആർ.സുഭാഷ് റെഡ്ഡി, എം.ആർ. ഷാ, അജയ് രസ്തോഗി എന്നിവരാണവർ. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 28 ആയി. ആകെ തസ്തികകൾ 31 ആണ്.

മധ്യപ്രദേശ്, ഗുജറാത്ത്, പട്ന, ത്രിപുര ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസുമാരായിരുന്നു ഇവർ. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ചടങ്ങിനു നേതൃത്വം നൽകി.

related stories