Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെയിൽസ് പ്രമോഷൻ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ

ന്യൂഡൽഹി ∙ സെയിൽസ് പ്രമോഷൻ ജീവനക്കാരുടെ തൊഴിൽസമയം ദിവസം 9 മണിക്കൂറിൽ കൂടരുതെന്നും അധികസമയ വേതനമായി സാധാരണ വേതനത്തിന്റെ രണ്ടിരട്ടിയെങ്കിലും നൽകണമെന്നും വ്യവസ്ഥ ചെയ്തു തൊഴിൽ മന്ത്രാലയം കരടുവിജ്ഞാപനം പുറപ്പെടുവിച്ചു. അടിസ്ഥാന നിബന്ധനകൾക്ക് അനുസൃതമായി തൊഴിലിടസൗകര്യങ്ങൾ ഏർപ്പെടുത്തണം. ജോലിസമയം എപ്പോൾ തുടങ്ങി എപ്പോൾ അവസാനിക്കുന്നുവെന്നു തൊഴിലുടമ വ്യക്തമാക്കണം.

മറ്റു വ്യവസ്ഥകൾ:

∙ ഒരാഴ്ചത്തെ പ്രവൃത്തിസമയം 48 മണിക്കൂറിൽ കൂടരുത്.

∙ ഒരു ദിവസത്തെ പരമാവധി പ്രവൃത്തിസമയം പത്തര മണിക്കൂർ.

∙ 50 ലേറെ ജോലിക്കാരുള്ള സ്ഥാപനങ്ങളിൽ കുട്ടികളെ പരിപാലിക്കാൻ സൗകര്യമേർപ്പെടുത്തണം.

∙ ജോലി സമയത്തു ശുദ്ധജലം.

∙ തൊഴിൽ കേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറി.

∙ ലോക്കർ റൂം സൗകര്യം.

∙ നൂറിലേറെ ജോലിക്കാരുണ്ടെങ്കിൽ കന്റീൻ.

ജോലിക്കാവശ്യമായ വസ്ത്രം,പാദരക്ഷ, വെള്ളക്കുപ്പി, കുട, മഴക്കോട്ട്, തണുപ്പുകാലത്തു ജാക്കറ്റ് എന്നിവ ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. ഈ നിബന്ധന പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള തൊഴിലുടമകൾ പകരം പണം നൽകണമെന്നും കരടുവിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു.