Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെക്കുറിച്ചുള്ള ഗ്രന്ഥത്തിന്റെ പ്രകാശനം നാളെ

modi-japan

ന്യൂഡൽഹി∙ പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദി കൈക്കൊണ്ട നിർണായക തീരുമാനങ്ങൾ വിശകലനം ചെയ്യുന്ന ഗ്രന്ഥം ബിജെപി അധ്യക്ഷൻ അമിത് ഷാ നാളെ പ്ര‌കാശനം ചെയ്യും. നവഭാരത സ്രഷ്ടാവായി മോ‌ദിയെ അവതരിപ്പിക്കുന്ന‘ക്രിയേറ്റിവ് ഡിസ്റപ്റ്റർ’ എന്ന കൃതി എഴുതിയത് ബിജെപി പക്ഷ ചിന്തകനും മലയാളിയുമായ ആർ. ബാല‌ശങ്കർ.

മോദിയുടെ വാക്കും പ്രവൃത്തിയും യോജിക്കുന്നില്ലെന്ന വിമർശനം ഉന്നയിച്ചു ശശി തരൂർ എഴുതിയ ‘ദ് പാരഡോക്സിക്കൽ പ്രൈം മിനിസ്റ്റർ’ എന്ന കൃതിയെ വിശകലനം ചെയ്യാൻ ബാലശങ്കർ ഒരു അധ്യായം നീക്കിവച്ചിട്ടുണ്ട്.

related stories