Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്നാവ് പീഡനക്കേസ്: ഇരയ്ക്കെതിരെ കേസ്

abuse-rape-representational-image പ്രതീകാത്മക ചിത്രം

ഉന്നാവ് (യുപി) ∙ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാർ മുഖ്യപ്രതിയായ ഉന്നാവ് പീഡനക്കേസിലെ പെൺകുട്ടി, മാതാവ്, അമ്മാവൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പെൺകുട്ടിക്കു പ്രായപൂർത്തിയായില്ലെന്ന് സ്ഥാപിക്കാൻ വ്യാജരേഖ സമർപ്പിച്ചതായി കേസിലെ മറ്റൊരു പ്രതിയായ ശുഭത്തിന്റെ പിതാവ് നൽകിയ ഹർജി പ്രകാരമാണ് കേസെടുക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയത്. പോക്സോ നിയമപ്രകാരം സിബിഐ ചാർജ് ചെയ്തിട്ടുള്ള പീഡനക്കേസിൽ എംഎൽഎയോടൊപ്പം ശുഭവും ജയിലിലാണ്. രേഖയിൽ ഒപ്പിട്ടിട്ടില്ലെന്ന് സ്കൂൾ പ്രിൻസിപ്പലും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനും പറയുന്നതായാണ് ഹർജിയിൽ ബോധിപ്പിച്ചിട്ടുള്ളത്.