Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം ആവശ്യമില്ലെന്ന് സർക്കാർ

social-media

കോഴിക്കോട്∙ പണം ചെലവഴിച്ചു സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം ആവശ്യമില്ലെന്ന് സർ‍ക്കാർ. സോഷ്യൽമീഡിയ സെൽ വേണ്ടെന്നുവച്ച സർക്കാർ, സമൂഹമാധ്യമങ്ങൾക്ക് കൊടുക്കാൻ തീരുമാനിച്ചിരുന്ന 2.88 കോടി രൂപ റദ്ദാക്കി. സമൂഹമാധ്യമം വഴിയുള്ള പ്രചാരണത്തിലൂടെ ജനമനസുകളെ കീഴടക്കുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ക്യാംപെയിൻ നടത്തി മുഖം വെളുപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും തന്ത്രമാണ് സംസ്ഥാന സർക്കാരും പിൻതുടർന്നിരുന്നത്.

പബ്ലിക് റിലേഷൻസ് വകുപ്പിനു കീഴിൽ‌ 25 പേരടങ്ങിയ സോഷ്യൽ മീഡിയ സെൽ രൂപീകരിക്കാനായിരുന്നു ശുപാർശ. സോഷ്യൽ മീഡിയ സെൽ രൂപീകരണത്തിനായാണ് വിവിധ സമൂഹമാധ്യമങ്ങൾക്ക് കാര്യേജ് ഫീസ് നൽകാൻ ഭരണാനുമതി നൽകിയിരുന്നത്. ആറു മാസത്തേക്കുള്ള കാര്യേജ് ഫീസാണ് 2.88 കോടി.

എന്നാൽ സോഷ്യൽമീഡിയ വഴി പ്രചാരണത്തിന് സർക്കാർ അമിതമായി ഫണ്ട് ചെലവഴിക്കുന്നത് വൻവിവാദമായിരുന്നു. കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റെ സമൂഹമാധ്യമ പ്രചാരണം നടത്തിയ കമ്പനിക്ക് പതിനൊന്നര ലക്ഷം രൂപ അനുവദിച്ച നടപടി കഴിഞ്ഞയാഴ്ച വിവാദമായിരുന്നു. ഇതേ കമ്പനിക്ക് സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ പ്രചാരണത്തിനായി ഇരുപതു ലക്ഷത്തോളം രൂപ അനുവദിച്ചത് കഴിഞ്ഞവർഷവും വിവാദമായിരുന്നു. കോഴിക്കോട്ടെ സിപിഎം ജില്ലാ നേതാവിന്റെ മകന്റേതാണ് കമ്പനി.