Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന് ഇച്ഛാശക്തി നഷ്ടപ്പെട്ടു: വീരേന്ദ്രകുമാർ‌

MP Veerendrakumar

കോഴിക്കോട് ∙ ബിജെപിയെ നേരിടാനുള്ള ഇച്ഛാശക്തി കോൺഗ്രസിനു നഷ്ടപ്പെട്ടെന്നു ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍ഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയമെന്നു എം.പി.വീരേന്ദ്രകുമാര്‍ എംപി പറഞ്ഞു. യുഡിഎഫിനു മുന്‍തൂക്കമുള്ള സ്ഥലങ്ങളിലും രണ്ടു വര്‍ഷം മുന്‍പു നടന്ന തിരഞ്ഞെടുപ്പിനെക്കാള്‍ എല്‍ഡിഎഫിനു ഭൂരിപക്ഷം വര്‍ധിച്ചു. മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച് വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയാറാകണം.