Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണി തിരിച്ചെത്തി; സഭയിലെ പഴയ ഇരിപ്പിടത്തിലേക്ക്

K.M. Mani

തിരുവനന്തപുരം∙ യുഡിഎഫിൽ തിരിച്ചെത്തിയ കെ.എം.മാണി നിയമസഭയിലും മുന്നണിക്കൊപ്പമായി. സ‌ഭയിലെ ഇരിപ്പിടത്തിൽ അതനുസരിച്ചു മാറ്റം വരുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവ് എം.കെ.മുനീർ, എന്നിവർക്കു ശേഷം വീണ്ടും മാണി ഇരിപ്പുറപ്പിച്ചു.

ഈ നിയമസഭയുടെ തുടക്കത്തിൽ‍ ഇങ്ങനെയായിരുന്നു ക്രമീകരണം. എന്നാൽ, മാണി യുഡിഎഫ് വിട്ടതോടെ മുനീറിനു ശേഷമുള്ള ഇരിപ്പിടം അനൂപ് ജേക്കബിനായി. അതും കഴിഞ്ഞായിരുന്നു മാണിയുടെ കസേര. ഇപ്പോൾ മാണിയും അനൂപും പരസ്പരം കസേരകൾ മാറി.