Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടങ്ങാൻ 2.18 ലക്ഷം കുടുംബങ്ങൾ, മരിച്ചവർ 417, കാണാതായവർ 36

camp-food-eid

തിരുവനന്തപുരം∙ സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാംപുകളിൽ നിലവിലുള്ളത് 2,18,104 കുടുംബങ്ങളിൽനിന്നുള്ള 8,69,224 പേർ. 

കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ആരെയും രക്ഷപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ലെന്നും ക്യാംപുകളിൽനിന്നു ജനം വീടുകളിലേക്കു മടങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2774 ക്യാംപുകൾ ഉണ്ടായിരുന്നത്‌ 2287 ആയി കുറഞ്ഞു. 

ക്യാപുകളിൽനിന്നു വീട്ടിലേക്കു മടങ്ങുന്നവർക്കു 10,000 രൂപ അടിയന്തര സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 242 കോടി രൂപ അനുവദിച്ചു. 

തകരാറിലായ 25.60 ലക്ഷം വൈദ്യുതി കണക്‌ഷനുകളിൽ 23.36 ലക്ഷവും നന്നാക്കി. തകരാറിലായ 16,158 ട്രാൻസ്‌ഫോമറുകളിൽ 14,314 എണ്ണം പ്രവർത്തനസജ്ജമാക്കി. രേഖകൾ നഷ്ടമായവർക്കു പുതിയവ നൽകുന്നതിനു മുന്നോടിയായി എല്ലാ സർക്കാർ വകുപ്പുകളുടെയും ഡേറ്റാബേസുകൾ ഐടി വകുപ്പുമായി പങ്കുവയ്‌ക്കും. 

വാഹന ഇൻഷുറൻസ്‌ ലഭ്യമാക്കാൻ ത്വരിത നടപടിയുണ്ടാകും. സ്വകാര്യ പണിമിടപാട്‌ സ്ഥാപനങ്ങളുടെ നിർബന്ധിത പിരിവ് ദുരിതബാധിത പ്രദേശങ്ങളിൽനിന്ന്‌ പണം പിരിച്ചെടുക്കുന്നതിന്‌ നിർബന്ധം ചെലുത്തുന്നത്‌ അടിയന്തരമായി അവസാനിപ്പിക്കും.

മഴയിലും വെള്ളപ്പൊക്കത്തിലും ജൂലൈ 29 മുതൽ മുതൽ ഇതുവരെ മരിച്ചവർ 417. ഓഗസ്റ്റ് എട്ടിനുശേഷം മാത്രം 265 മരണം. ഇതുവരെ കാണാതായവർ–36, പരുക്കേറ്റവർ–124.

related stories