Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോർജിനെതിരെ നടപടി ആവശ്യപ്പെട്ടു സ്പീക്കർക്കു വനിതാ കമ്മിഷന്റെ കത്ത്

mc-josephine-pc-george

തിരുവനന്തപുരം∙ ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട കേസിൽ കന്യാസ്ത്രീയെക്കുറിച്ച് അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ നിയമസഭാ സ്പീക്കർക്കു കത്തു നൽകി. ജോർജിന്റെ പരാമർശങ്ങളിൽ കമ്മിഷൻ ശക്തമായ അതൃപ്തി അറിയിക്കുന്നതായി കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. മുൻപും എംഎൽഎ സ്ത്രീകളെ അധിക്ഷേപിച്ചു പൊതുവേദികളിൽ സംസാരിച്ചിട്ടുണ്ട്. പിന്നീട് ഇത് ആവർത്തിക്കില്ലെന്നു കമ്മിഷനു മുൻപാകെ പറഞ്ഞിട്ടുള്ളതുമാണ്– കത്തിൽ ചൂണ്ടിക്കാട്ടി.