Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീയുടെ ചിത്രം: പരാതി നൽകുമെന്ന് സഹോദരി

കൊച്ചി ∙ ബിഷപ്പിനെതിരെ പരാതി നൽകിയ ശേഷവും കന്യാസ്ത്രീ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനൊപ്പം ചടങ്ങുകളിൽ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടതിനെതിരെ പരാതി നൽകുന്നത് ആലോചിക്കുമെന്ന് കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. ഔദ്യോഗികമായി പങ്കെടുക്കേണ്ട പരിപാടികളിൽ പങ്കെടുക്കുക എന്ന ചുമതല നിറവേറ്റുക മാത്രമാണ് കന്യാസ്ത്രീ ചെയ്തിട്ടുള്ളത്.

അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതിൽ അർഥമില്ല. ഇതിന്റെ ചിത്രം കാട്ടി ബിഷപ് ഫ്രാങ്കോയുടെ നീചപ്രവൃത്തികൾ ന്യായീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലും ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയും മറ്റു ചിലരും ഒന്നിച്ചിരിക്കുന്ന ചിത്രം 2015 മേയ് 23–ലേതാണെന്നു വ്യക്തമാക്കിയാണ് മിഷനറീസ് ഓഫ് ജീസസ് കോൺഗ്രിഗേഷൻ പിആർഒ സിസ്റ്റർ അമല പുറത്തുവിട്ടത്.

related stories