Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച സന്യസ്തസഭയ്ക്ക് എതിരെ കേസ്

Missionaries Of Jesus Report

കോട്ടയം ∙ ജലന്തർ ബിഷപ്പിനെതിരെ പരാതിനൽകിയ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസിന് എതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. കന്യാസ്ത്രീ ബിഷപ്പിനൊപ്പം ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് അന്വേഷണ കമ്മ‌ിഷൻ റിപ്പോർട്ടിനൊപ്പം സന്യസ്തസഭ പുറത്തുവിട്ടത്. മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന നിർദേശത്തോടെയാണ് ചിത്രം ചേർത്തിരുന്നത്.

കന്യാസ്ത്രീയുടെ സഹോദരൻ വൈക്കം ഡിവൈഎസ്പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് കേസ്. കന്യാസ്ത്രീയുടെ മൊഴി ഇന്നു രേഖപ്പെടുത്തും.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലും കന്യാസ്ത്രീയും മറ്റു ചിലരും ഒന്നിച്ചിരിക്കുന്ന ചിത്രം 2015 മേയ് 23–ലേതാണെന്നു വ്യക്തമാക്കിയാണ് മിഷനറീസ് ഓഫ് ജീസസ് പിആർഒ പുറത്തുവിട്ടത്. കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങിന്റെ ചിത്രമാണിത്. പീഡനത്തിനിരയായ സ്ത്രീ പീഡിപ്പിക്കുന്ന ആളിനൊപ്പം സന്തോഷവതിയായി പങ്കെടുക്കില്ലെന്നും പീഡനം നടന്നിട്ടില്ലെന്നതിനു തെളിവാണിതെന്നും അവർ അവകാശപ്പെട്ടിരുന്നു.

related stories