Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിവക്കിലെ സമരം സഭാതാൽപര്യങ്ങൾക്ക് എതിരെന്ന് കെസിബിസി

nun-strike.jpg.image.784.410

കൊച്ചി∙ വഴിവക്കിലെ സമരം സഭയുടെ ഉത്തമതാൽപര്യങ്ങൾക്കു വിരുദ്ധമായിരുന്നു എന്നു കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി). കത്തോലിക്കാസഭയെയും അധികാരികളെയും കൂദാശകളെയും പരസ്യമായി അവഹേളിക്കാൻ ശത്രുക്കൾക്ക് അവസരം നൽകുന്നതായി ആ സമരം. 

ഏതു കാരണത്തിന്റെ പേരിലായാലും ചില വൈദികരും സന്യാസിനികളും ചേർന്നുള്ള വഴിവക്കിലെ സമരം സഭയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചു. അവരുടെ നടപടി ക്രൈസ്തവമൂല്യങ്ങൾക്കും സന്യാസനിയമങ്ങൾക്കും വിരുദ്ധമായിരുന്നു എന്നു സഭാംഗങ്ങളും പൊതുസമൂഹവും തിരിച്ചറിയുമെന്നു വിശ്വസിക്കുന്നതായി കെസിബിസി വാർത്താക്കുറിപ്പിൽ പറയുന്നു.

സഭയിലെ അച്ചടക്കവും അധികാരികളോടുള്ള വിധേയത്വവും തകർത്ത്, ഐക്യം നശിപ്പിച്ച്, അരാജകത്വം വളർത്താൻ ബോധപൂർവമായ ശ്രമങ്ങളുണ്ട്. സമർപ്പിത ജീവിതത്തിന്റെ വിശുദ്ധി പരിഹസിക്കപ്പെടുന്നു. കുമ്പസാരംപോലുള്ള കൂദാശകൾ ചോദ്യം ചെയ്യപ്പെടുന്നു. എന്നാൽ, തീക്ഷ്ണതയുള്ള  വിശ്വാസികളും വിശുദ്ധജീവിതം നയിക്കുന്ന സമർപ്പിതരും ത്യാഗസേവനം ചെയ്യുന്ന വൈദികരും മെത്രാന്മാരുമുള്ള ഇന്ത്യയിലെ സഭയ്ക്ക് പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തുണ്ട്. തെറ്റുകൾ തിരുത്താനും കുറവുകൾ പരിഹരിക്കാനും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടാക്കുകയും ചെയ്യും.

വിരോധമോ അസൂയയോ ഉള്ള ചിലരും നിക്ഷിപ്ത താൽപര്യമുള്ള ചില മാധ്യമപ്രവർത്തകരും സഭയ്ക്കുള്ളിലെ ഏതാനും അസംതൃപ്തരും ചേർന്നു കേസിന്റെ മറവിൽ സഭയെ ബലഹീനമാക്കാനും പിതാക്കന്മാരെ അപകീർത്തിപ്പെടുത്താനും നടത്തുന്ന ശ്രമത്തെ വിശ്വാസികൾ തിരിച്ചറിയണം. സന്യാസിനി ചുമതലപ്പെട്ടവർക്കു പരാതി നൽകിയപ്പോൾ സഭ ന്യായമായ സമയത്തിനുള്ളിൽ ഉചിതമായ നടപടിയെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പരാതിക്കാരിക്കു സഭയിൽനിന്നു നീതി ലഭിച്ചില്ല എന്ന ആരോപണത്തിൽ കഴമ്പില്ല. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുണ്ടായ പരാതിയും അറസ്റ്റും സഭയിൽ വേദനയുണ്ടാക്കി. ഇങ്ങനെ സംഭവിച്ചതിൽ കെസിബിസി ഖേദിക്കുന്നതായി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട് പറഞ്ഞു.

related stories