ആധാർവിധി ആശങ്ക അകറ്റുന്നില്ല: അച്യുതൻ

തിരുവനന്തപുരം∙ ആധാറുമായി ബന്ധപ്പെട്ടു ചില നിയന്ത്രണങ്ങൾ സുപ്രീംകോടതി ഏർപ്പെടുത്തിയെങ്കിലും അത് ആശങ്ക അകറ്റുന്നതല്ലെന്നു മുൻരാജ്യസഭാംഗം എം.പി.അച്യുതൻ. ആധാറിനെതിരെ അച്യുതൻ നടത്തിയ പോരാട്ടമാണ് പാർലമെന്റിന്റെയാകെ ശ്രദ്ധ നേടിയതും ചർച്ചയ്ക്കു തന്നെ വഴിതുറന്നതും. ‘വിധി വളരെ നീണ്ടുപോയി. വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കയിലും കോടതി ഉത്കണ്ഠ കാണുന്നില്ല. മൊബൈൽ നമ്പരുകളെല്ലാം ലിങ്ക് ചെയ്ത ശേഷം ഇനി അതുവേണ്ടന്നു പറയുന്നതിന് എന്താണു പ്രസക്തി? വ്യക്തിവിവരങ്ങൾ സുരക്ഷിതമാണെന്ന് ഈ വിധിയോടെ പറയാൻ കഴിയുമോ?’– അച്യുതൻ ചോദിച്ചു.