Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാ‍ർ: കോടതി ഇടപെടൽ ഇങ്ങനെ

PTI1_12_2018_000153A

∙ 2013 സെപ്റ്റംബർ: ആധാർ ഇല്ലാത്തവർക്കു സർക്കാരിന്റെ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് സുപ്രീം കോടതി. 

∙ 2015 ജൂലൈ: ആധാർ പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നു കേന്ദ്രസർക്കാർ കോടതിയിൽ. 

∙ 2015 ഓഗസ്റ്റ്: ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ നിർബന്ധമല്ലെന്നു കോടതി. പാചകവാതകം, റേഷൻകടകൾ വഴിയുള്ള ഭക്ഷ്യധാന്യ വിതരണം എന്നിവയ്‌ക്കു മാത്രമേ ആധാർ പാടുള്ളൂ.

∙ ഒക്ടോബർ: സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന ഉത്തരവു പരിഷ്‌കരിക്കാൻ കോടതി വിസമ്മതിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിലേക്ക്.

∙ ഒക്ടോബർ: ആധാർ ഉപയോഗം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാരിനു കോടതിയുടെ അനുമതി.

∙ 2017 മാർച്ച് : ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്നു കോടതി.

∙ ജൂൺ: ആധാർ വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നു കോടതി.

∙ ഓഗസ്റ്റ് 24 : സ്വകാര്യത മൗലികാവകാശം തന്നെയെന്ന് ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. 

∙ 2018 മേയ് 10: ആധാർ കേസിൽ വാദം പൂർത്തിയായി. 

ആനുകൂല്യം കാർഡിലൂടെ

∙ 2012 നവംബർ: സബ്‌സിഡികളും ക്ഷേമപദ്ധതികളിൽനിന്നുള്ള ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്ന സമ്പ്രദായം നടപ്പാക്കി. 

∙ 2016 ജൂലൈ : മൊബൈൽ ഫോൺ കണക്‌ഷൻ എടുക്കാൻ തിരിച്ചറിയൽ രേഖയായി ആധാർ അംഗീകരിച്ചു.

∙ ഒക്ടോബർ : പാചകവാതക സബ്സിഡിക്ക് ആധാർ നിർബന്ധമാക്കി.

∙ 2017 മാർച്ച് : മൊബൈൽ ഫോൺ കണക്​ഷനും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും പാൻ നമ്പറിനും ഡ്രൈവിങ് ലൈസൻസിനും ആധാർ നിർബന്ധമാക്കി.

∙ ജൂൺ : മണ്ണെണ്ണ സബ്സിഡിക്കും പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും 50,000 രൂപയ്ക്കും അതിനു മുകളിലുമുള്ള ഇടപാടുകൾക്കും ആധാർ നിർബന്ധമാക്കി.

∙ സെപ്‌റ്റംബർ : ഭൂമിയിടപാടിനും ആധാർ നിർബന്ധമാക്കി. പോക്കുവരവിനും ആധാർ വേണം. 

∙ ഒക്ടോബർ : പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങൾ, പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യപദ്ധതി, കിസാൻ വികാസ് പത്ര എന്നിവയ്ക്കും ആധാർ നിർബന്ധം. 

വിവാദമായി ആധാർ ചോർച്ച

∙ 2017 മേയ് : നാലു സർക്കാർ വെബ്സൈറ്റുകളിലൂടെ ഇന്ത്യയിലെ 13 കോടിയിലധികം ആളുകളുടെ ആധാർ വിവരങ്ങൾ പരസ്യമായതായി റിപ്പോർട്ട്

∙ ഓഗസ്റ്റ് : ഇന്ത്യയിലെ ആധാർ ബയോമെട്രിക് വിവരങ്ങൾ യുഎസ് ചാരസംഘടനയായ സിഐഎയ്ക്കു ലഭിച്ചിട്ടുണ്ടാകാമെന്നു വിക്കിലീക്സിന്റെ വെളിപ്പെടുത്തൽ.

∙ നവംബർ : കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ 210 വെബ്‌സൈറ്റുകളിൽനിന്ന് ആധാർ നമ്പറും അനുബന്ധ വിവരങ്ങളും ചോർന്നിട്ടുണ്ടെന്നു സവിശേഷ തിരിച്ചറിയൽ അതോറിറ്റി. 

∙ 2018 ജൂലൈ : ട്രായി ചെയർമാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയതായി ഹാക്കർമാർ. 

∙ ഓഗസ്റ്റ് :   ആധാർ നമ്പർ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തരുതെന്നും ചാലഞ്ച് ചെയ്യരുതെന്നും യുഐഡിഎഐ.

8 കൊല്ലം; 120 കോടി ആധാ‍ർ

2010 സെപ്റ്റംബർ: ‘ആധാർ’ പദ്ധതിയുടെ ദേശീയതല ഉദ്‌ഘാടനം മഹാരാഷ്‌ട്രയിൽ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നിർവഹിച്ചു. ആദ്യ വർഷം 3.74 കോടി, രണ്ടാം വർഷം 20 കോടി പേർ അംഗങ്ങളായി. പ്രായപൂർത്തിയായ 93% പേർക്കും അഞ്ചു വർഷംകൊണ്ടു കാർഡ്. 

2016 ഏപ്രിൽ : ആധാർ എടുത്തവർ 100 കോടി.

2018 ഓഗസ്റ്റ്: 119.5 കോടി പേർക്ക് ആധാർ