Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ ജില്ലകളിലും ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് വേണം: കോടതി

Kerala-High-Court-2

കൊച്ചി ∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് ആവശ്യമാണെന്നു ഹൈക്കോടതി. വിവിധ ജില്ലകളിൽ പ്ലാന്റ് സ്ഥാപിക്കാൻ സ്വീകരിച്ച നടപടികൾ സർക്കാർ അറിയിക്കണം. തദ്ദേശ സ്ഥാപന വകുപ്പിൽ നിന്നും ശുചിത്വ മിഷനിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം. സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിൽ പൊതുജനങ്ങളുടെ എതിർപ്പ് എന്തു കാരണത്താലാണെന്നത് അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

കോട്ടയം ഗാന്ധിനഗർ സ്വദേശി സി. വി. സെബാസ്റ്റ്യൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. വിവിധ ജില്ലകളിൽ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ സ്വീകരിച്ച നടപടികൾ ശുചിത്വ മിഷൻ നേരത്തേ അറിയിച്ചിരുന്നു. പ്ലാന്റ് ആവശ്യമാണെന്നു കണ്ട് 9 ജില്ലകളിൽ സർക്കാർ സ്ഥലം കണ്ടെത്തിയെങ്കിലും പൊതുജനങ്ങളുടെ എതിർപ്പിനെത്തുടർന്നു നടപ്പാക്കാനായില്ല. കൊച്ചിയിലും തിരുവനന്തപുരത്തും മാത്രമാണ് പ്ലാന്റ് സ്ഥാപിച്ചത്. കൊച്ചി പോർട് ട്രസ്റ്റ് പരിസരത്ത് പ്ലാന്റ് ഉണ്ട്. കോട്ടയം എരുമേലിയിൽ പ്ലാന്റിനു നടപടിയായിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു.

related stories