Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിനെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കും

bishop-franco-mullakkal

കോട്ടയം / ന്യൂഡൽഹി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും. ഇതിനു മുന്നോടിയായി കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സർക്കാരിന് അപേക്ഷ നൽകി. ഇത് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസിന്റെ പരിഗണനയിലാണ്. കേസന്വേഷണവും തെളിവു ശേഖരിക്കലും ഏതാണ്ടു പൂർണമായ അവസ്ഥയിൽ, സ്പെഷൽ പ്രോസിക്യൂട്ടറുടെ നിർദേശങ്ങൾ കൂടി ചേർത്താവും അന്തിമ രൂപം നൽകുക.

ഈ മാസം അവസാനം അല്ലെങ്കിൽ നവംബർ ആദ്യ വാരം തന്നെ കുറ്റപത്രം കോടതിയിലെത്തുമെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. ബിഷപ്പിനു ജാമ്യം അനുവദിച്ചെങ്കിലും മൂന്നാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി ഒപ്പു വയ്ക്കണമെന്ന നിബന്ധനയുണ്ട്. ഇതിനു വേണ്ടി മാത്രമേ കേരളത്തിനുള്ളിൽ പ്രവേശിക്കാൻ ബിഷപ്പിന് അനുമതിയുള്ളൂ.

അതേസമയം,  ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപതാസ്ഥാനത്തെത്തി. കേരളത്തിൽ പ്രവേശിക്കരുതെന്ന ജാമ്യ നിബന്ധന നിലവിലുള്ളതിനാൽ ഇവിടെയായിരിക്കും ബിഷപ്  താമസിക്കുക. ഇന്നലെ വൈകിട്ട് അഞ്ചോടെ രൂപതാസ്ഥാനത്ത് എത്തിയ ബിഷപ്പിന് വിശ്വാസികളുടെയും മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളുടെയും വൈദികരുടെയും അനുയായികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

related stories