Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭ്യൂഹങ്ങളിൽ വീഴരുതെന്ന് ജലന്തർ രൂപത

fr-kuriakose-kattuthara-bishop-franco-mulakkal ഫാദർ കുര്യാക്കോസ് കാട്ടുതറ; ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

ന്യൂഡൽഹി ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ കന്യാസ്ത്രീകൾക്ക് അനുകൂലമായി മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം സംബന്ധിച്ച ഊഹാപോഹങ്ങളിൽ വീഴരുതെന്നു ജലന്തർ രൂപത. സുതാര്യത ഉറപ്പാക്കാൻ പരമാവധി ചെയ്തിട്ടുണ്ടെന്നും രൂപതയുടെ ഭരണച്ചുമതല വഹിക്കുന്ന ബിഷപ് ആഗ്നെലോ ഗ്രേഷ്യസ് അറിയിച്ചു. സംശയങ്ങൾ പൂർണമായും അകറ്റിനിർത്തണമെന്നതു കൊണ്ടു കൂടിയാണ് ആന്തരികാവയവ പരിശോധന അടക്കം രൂപത ആവശ്യപ്പെട്ടത്. പള്ളിയുടെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ആശുപത്രിയിൽ നടത്തുകയും ചെയ്തു – രൂപത അറിയിച്ചു.

സാക്ഷികൾക്ക് സംരക്ഷണം തേടി ഹർജി

കൊച്ചി ∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ സാക്ഷികൾക്കു സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ‘മലയാളവേദി’ ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ സാക്ഷിയായ വൈദികന്റെ മരണം ആശങ്കയുളവാക്കുന്നതായും ഹർജിയിൽ പറയുന്നു.

related stories