Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ കോഡ് ടിക്കറ്റിങ് നടപ്പാക്കുമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ

ksrtc-buses-sabarimala

കൊച്ചി∙ നിലയ്ക്കലും പമ്പയിലും തിരക്ക് ഒഴിവാക്കാൻ ബാർ–കോഡ് സഹിതം ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം നടപ്പാക്കുന്നതായി കെഎസ്ആർടിസി ഹൈക്കോടതി അറിയിച്ചു. ക്യുആർ കോഡ് നിരീക്ഷണത്തിനായി പൊലീസ് വകുപ്പുമായി ബന്ധിപ്പിക്കും.

ശബരിമലയിൽ വരുന്നവർക്കായി കൊച്ചി വിമാനത്താവളത്തിൽ നിന്നും ചെങ്ങന്നൂർ സ്റ്റാൻഡിൽ നിന്നും പ്രവർത്തിപ്പിക്കുന്ന അയ്യപ്പദർശൻ ടൂർ പാക്കേജിലുൾപ്പെട്ട ബസുകളിൽ എസി, കുടിവെള്ളം, വൈഫൈ, മൊബൈൽ ചാർജിങ് സംവിധാനങ്ങളും അരവണപ്പായസവും ലഭ്യമാക്കുമെന്നും കെഎസ്ആർടിസി ഡപ്യൂട്ടി ലോ ഓഫിസർ പി. എൻ. ഹേന രേഖാമൂലം അറിയിച്ചു.

കോടതി പറഞ്ഞപ്രകാരം പമ്പയിൽ പോകുന്ന ബസുകൾ ത്രിവേണിയിൽ ആളെ ഇറക്കും.