Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധനം വിജയമെങ്കിൽ എന്തുകൊണ്ട് ആഘോഷമില്ല: ഐസക്

Thomas Issac

തിരുവനന്തപുരം ∙ കള്ളപ്പണം പിടികൂടാനാവുമെന്നതായിരുന്നു നോട്ട് നിരോധന ലക്ഷ്യമായി അന്നു പറഞ്ഞതെന്നും അതു പൂർണമായി പൊളിഞ്ഞെന്നും ധനമന്ത്രി തോമസ് ഐസക്. നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം വലിയ ആഘോഷമാക്കിയ സർക്കാർ രണ്ടാം വാർഷികത്തിൽ ആഘോഷത്തിനില്ല. ധനമന്ത്രിപോലും ഇന്നലെ മാത്രമാണു വായ് തുറന്നത്.

3 ലക്ഷം കോടി രൂപയെങ്കിലും തിരിച്ചുവരില്ലെന്നും അത് റിസർവ് ബാങ്കിന്റെ ലാഭമായി കണക്കാക്കി സർക്കാരിലേക്കു വകമാറ്റാനാവുമെന്നാണു സർക്കാർ പറഞ്ഞത്. ഡിജിറ്റൽ ഇടപാടുകൾ വർധിക്കുമെന്നും അവകാശവാദമുണ്ടായിരുന്നു. ഇപ്പോൾ, മുൻപത്തേക്കാൾ കൂടുതൽ കറൻസി വിപണിയിലുണ്ട്. നോട്ട് നിരോധനം മൂലം ജനത്തിനുണ്ടായ കെടുതികൾ ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു.