Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒട്ടേറെ പേർക്കു പരുക്ക്

bus-accident പൊൻകുന്നത്തിനടുത്ത് മറിഞ്ഞ തീർഥാടകരുടെ ബസും രക്ഷാപ്രവർത്തനവും.

പൊൻകുന്ന‌ം ∙ ഗുരുവായൂരിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒട്ടേറെ പേർക്കു പരുക്ക്. പൊൻകുന്നം– കാഞ്ഞിരപ്പള്ളി പാതയിൽ താന്നിമൂട് വളവിൽ ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലും  രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ബസിൽ നാൽപതോളം പേർ ഉണ്ടായിരുന്നു.