Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാവികസേന പണം ചോദിച്ചിട്ടില്ല: വൈസ് അഡ്മിറൽ; ബിൽ അയയ്ക്കുന്നത് സാധാരണ നടപടി

Kerala Flood | Navy Rescue

കൊച്ചി∙ കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന്റെ പേരിൽ നാവിക സേന സംസ്ഥാന സർക്കാരിനോടു പണം ചോദിച്ചിട്ടില്ലെന്നു വൈസ് അ‍‍ഡ്മിറൽ അനിൽകുമാർ ചാവ്‍ല. അവശ്യസമയങ്ങളിൽ സേന സ്വയം നടത്തുന്നതാണു രക്ഷാ പ്രവർത്തനങ്ങൾ. അതിനു സർക്കാരുകളിൽനിന്ന് പണം ഈടാക്കാറില്ല.

നാവികസേനയുടെ കൊച്ചി യൂണിറ്റ് പരിശീലനത്തിനാണു പ്രാധാന്യം നൽകുന്നത്. അംഗങ്ങൾക്കു പരിശീലനത്തിനു ലഭിച്ച അവസരമായാണു പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ കണ്ടത്.– അദ്ദേഹം പറഞ്ഞു.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ സംസ്ഥാന സർക്കാരിനോടു തുക ആവശ്യപ്പെട്ടതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നു വ്യോമസേന. ചെലവഴിച്ച തുകയുടെ ബിൽ അയക്കുന്നതു നടപടിക്രമത്തിന്റെ ഭാഗം മാത്രമാണ്. അതിനർഥം പണം ഉടൻ അടയ്ക്കണമെന്നല്ലെന്നും അധികൃതർ വ്യക്തമാക്കി.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്തു തുക കുറയ്ക്കുകയോ, അടച്ചു തീർക്കുകയോ, എഴുതിത്തള്ളുകയോ, കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെടുകയോ ചെയ്യാനുള്ള സാധ്യത സംസ്ഥാന സർക്കാരിനു മുന്നിലുണ്ട്.

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം, മുക്കുന്നി മലയിലെ കാട്ടു തീ , ഓഖി തുടങ്ങിയ അവസരങ്ങളിലും സമാനമായ രീതിയിൽ ബിൽ വരികയും അതു സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തതാണെന്നും വ്യോമസേന പിആർഒ ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

related stories