Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജു വാരിയരുടെ സാമൂഹിക ബോധം പഴയത്: സുധാകരൻ

ആലപ്പുഴ ∙ വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാരിയർ മാറ്റണമെന്ന് മന്ത്രി ജി.സുധാകരൻ. വനിതാ മതിലിനു രാഷ്ട്രീയമില്ല. മഞ്ജു വാരിയർ മികച്ച അഭിനേത്രിയാണ്. ആ അഭിപ്രായത്തിലൊന്നും മാറ്റമില്ല. എന്നാൽ സാമൂഹിക കണ്ണാടി പഴയതാണ്. വനിതാ മതിലിനെ എൻഎസ്എസ് നേരത്തെ തന്നെ എതിർക്കുന്നതാണ്. സാമൂഹിക ദുരാചാരവും ശബരിമല പ്രശ്നവുമായി ബന്ധമില്ല എന്നാണ് എൻഎസ്എസ് നേതാക്കൾ പറയുന്നത്. എന്നാൽ ആ വിശദീകരണത്തോടല്ല ചരിത്രം യോജിക്കുന്നതെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു.