Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ഫണ്ടിൽ വന്ന 592 ചെക്കുകൾ മടങ്ങി

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച 592 ചെക്കുകൾ പണം ലഭിക്കാതെ ബാങ്കിൽ നിന്നു മടങ്ങി. അക്കൗണ്ടിൽ പണമില്ലാത്തതിനാലും ചെക്കുകളിൽ രേഖപ്പെടുത്തിയ വിവരങ്ങളിലെ തെറ്റുകൾ കാരണവുമാണു മടങ്ങിയത്. 3 ലക്ഷം രൂപയുടെ വരെ ചെക്കുകൾ മടങ്ങിയവയുടെ കൂട്ടത്തിലുണ്ട്. ഇവ നൽകിയവരെ കണ്ടെത്തി വീണ്ടും തുക ആവശ്യപ്പെടും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2990 കോടി രൂപയാണ് ഇതുവരെ സംഭാവനയായി ലഭിച്ചത്. ചെലവിട്ടതാകട്ടെ 592 കോടി രൂപയും. 

related stories