Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നലാക്രമണ വിവരം ആദ്യമറിയിച്ചത് പാക്കിസ്ഥാനെ: പ്രധാനമന്ത്രി മോദി

Narendra Modi പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി∙ അതിർത്തി കടന്ന് ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം കൈമാറിയതു പാക്കിസ്ഥാനാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016ൽ നടന്ന ആക്രമണത്തെക്കുറിച്ച് ജനങ്ങളോടും മാധ്യമങ്ങളോടും പറയുന്നതിനു മുൻപെ അറിയിച്ചത് പാക്കിസ്ഥാനെയായിരുന്നു. അന്നു രാവിലെ 11 മണി മുതൽ പാക്കിസ്ഥാനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ഭയം കാരണം അവിടെ ആരും ഫോൺ എടുത്തില്ല. തുടർന്ന് പാക്കിസ്ഥാൻ സൈന്യത്തോടു വിവരം പറയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഉച്ചയോടെയാണു ഫോൺവിളികൾക്കു പാക്കിസ്ഥാൻ മറുപടി നൽകിയതെന്നും മോദി പറഞ്ഞു. ലണ്ടനിൽ ഇന്ത്യക്കാരോടു സംസാരിക്കുമ്പോഴായിരുന്നു തുറന്നുപറച്ചിൽ.

ഭീകരവാദം കയറ്റിവിടുന്നവരോടു പറയാനുള്ളത് ഒന്നുമാത്രമാണ്, ഇന്ത്യ മാറിയിരിക്കുന്നു, കോമാളിത്തരങ്ങൾ ഞങ്ങൾ‌ ഒരിക്കലും സഹിക്കില്ല. സമാധാനത്തിലാണ് ഞങ്ങളുടെ വിശ്വാസം. ഭീകരവാദം കയറ്റിവിടുന്നവർക്ക് ശക്തമായ രീതിയിൽ അവർക്കു മനസിലാകുന്ന ഭാഷയിൽ മറുപടി നൽകും – മോദി പറയുന്നു.

പാക്ക് അധീനകശ്മീരിലെ ഭീകര കേന്ദ്രങ്ങളും ലോഞ്ച്പാഡുകളും ലക്ഷ്യമിട്ട് സെപ്റ്റംബർ 28ന് അർധരാത്രിയാണ് ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്. ജമ്മുകശ്മീരിലെ ഉറി സൈനിക ക്യാംപിനെതിരെ നടന്ന ഭീകരാക്രമണത്തിനു മറുപടിയായിട്ടായിരുന്നു ഇത്. സൈനിക സംഘത്തിന്റെ മേധാവിയായിരുന്ന മേജർ ടാംഗോയാണ് ദൗത്യത്തിനുള്ള സഹപ്രവർത്തകരെ തിരഞ്ഞെടുത്തത്.

related stories