Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സൈസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ആശുപത്രിയിൽ മരിച്ചു

death പ്രതീകാത്മക ചിത്രം.

കൊല്ലം ∙ അനധികൃത വിദേശമദ്യവിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ എക്സൈസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി തിരുവനന്തപുരം മെഡിക്കൽ  കോളജ് ആശുപത്രിയിൽ മരിച്ചു. നെടുവത്തൂർ വല്ലം മനുഭവനിൽ മനു (30) ആണ് മരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്നു രണ്ടു ദിവസം മുമ്പാണു മനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.

ബുധനാഴ്ച രാവിലെ ഏഴിന് മരിച്ചു. ഡ്രൈഡേ ആയ മേയ് ഒന്നിനാണു വിദേശമദ്യവുമായി മനുവിനെ പിടികൂടിയത്. ബവ്റിജസിൽ നിന്നും മദ്യം വാങ്ങി വിൽപ്പന നടത്തുകയായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്.

related stories