Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിനെ അടിക്കാൻ വടിവെട്ടി; പക്ഷേ, ട്വിറ്ററിൽ അബദ്ധം പിണഞ്ഞ് കുമ്മനം

kummanam-rajasekharan കുമ്മനം രാജശേഖരന്റെ അബദ്ധം പിണഞ്ഞ ട്വീറ്റ്.

തിരുവനന്തപുരം∙ ചാനൽ ചർച്ചകളടക്കമുള്ള വേദിയിൽ ബിജെപി നേതാക്കൾ അബദ്ധ പ്രസ്താവനകൾ നടത്തുന്നതു പരിശോധിച്ചു തീരുമാനമെടുക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പ്രസ്താവനയെ സമൂഹമാധ്യമങ്ങൾ കയ്യടിയുമായാണു വരവേറ്റത്. ശോഭ സുരേന്ദ്രൻ ചാനൽ ചർച്ചയിൽ നടത്തിയ അബദ്ധ പ്രസ്താവനയെ തുടർന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. പറഞ്ഞു തീർന്ന ഉടനെ തന്നെ കുമ്മനത്തിനും അബദ്ധം പിണഞ്ഞു.

എരമംഗലത്ത് പതിനേഴുകാരി കുളിക്കുന്നത് ഒളിഞ്ഞു നോക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനു സിപിഎം നേതാവു പിടിയിലായി എന്ന പത്രവാര്‍ത്തയുടെ കട്ടിങ് ഉള്‍പ്പെടുത്തിയുളള കുമ്മനത്തിന്റെ ട്വീറ്റ് തന്നെയാണു ബിജെപി സംസ്ഥാന അധ്യക്ഷനു പാരയായത്.

കുമ്മനത്തിന്റെ ട്വീറ്റ് ഇങ്ങനെ: More perverted comrades are in line. Another Kerala CPIM leader Shajahan arrested with POSCO charges.

ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട കൂടുതല്‍ സഖാക്കള്‍ പുറത്തു വരുന്നു. കേരളത്തിലെ മറ്റൊരു സിപിഎം നേതാവുകൂടെ ‘പോസ്‌കോ’ നിയമപ്രകാരം അറസ്റ്റിലായി എന്നാണു ബിജെപി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ പോക്സോ എന്നതിന് പോസ്കോ എന്ന് എഴുതിയതോടെ സമൂഹമാധ്യമങ്ങൾ കുമ്മനത്തെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങി. Protection of Children from Sexual Offences Act (POCSO) എന്നതാണു നിയമം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് ഇത്. ഇതിനാണ് കുമ്മനം പോസ്‌കോ എന്ന് തെറ്റിച്ച് ട്വീറ്റ് ചെയ്തത്. തെറ്റ് മനസിലായതോടെ കുമ്മനം ട്വീറ്റ് തിരുത്തുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.