Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൊക്കേഷനൽ ഹയർസെക്കന്‍ഡറി: പുതിയ ഒൻപതു മേഖലകളിലായി 12 കോഴ്സുകൾ കൂടി

Students പ്രതീകാത്മക ചിത്രം

കൊച്ചി∙ ദേശീയ തൊഴിൽ നൈപുണ്യ സമഗ്ര വികസന പരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ വൊക്കേഷനൽ ഹയർസെക്കന്‍ഡറി വിഭാഗത്തിൽ പുതിയ ഒൻപതു മേഖലകളിലായി 12 കോഴ്സുകൾ കൂടി വരുന്നു. ഹാർഡ്‌വെയർ, ടെലികോം, വൈദ്യുതി, വിവരസാങ്കേതിക വിദ്യ, കൃഷി, ആരോഗ്യ സംരക്ഷണം, സൗന്ദര്യ സംരക്ഷണം, വിനോദസഞ്ചാരം, ചില്ലറ വിൽപ്പന തുടങ്ങിയ മേഖലകളിലാണു രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ഉപരിപഠന സാധ്യതയുള്ള പുതിയ കോഴ്സുകൾ തുടങ്ങുന്നതെന്നു വിഎച്എസ്ഇ ഡയറക്ടറേറ്റ് അറിയിച്ചു. 

വിഎച്എസ്ഇ കോഴ്സുകൾക്ക് കോബ്സേ (കൗൺസിൽ ഓഫ് ബോർഡ് ഓഫ് സ്കൂൾ എഡ്യൂക്കേഷൻ) അംഗീകാരം ലഭിച്ചതോടെയാണു രാജ്യത്ത് എവിടെയും ഉപരി പഠനത്തിനുള്ള സാധ്യത തുറന്നത്. വിഎച്എസ്ഇ പഠനം പൂർത്തിയാക്കിയ 10,000 വിദ്യാർഥികൾക്ക് ഇതിനകം സർക്കാർ, പൊതു–സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചതായും ഡയറക്ടറേറ്റ് അറിയിച്ചു. ഒട്ടനവധി പേർ സ്വയം തൊഴിൽ സംരംഭകരായും തിളങ്ങുന്നുണ്ട്. നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിന്റെ (എൻഎസ്ക്യുഎഫ്) ചട്ടക്കൂടിൽ 66 സർക്കാർ വൊക്കേഷൻ ഹയർസെക്കന്‍ഡറി സ്കൂളുകളിൽ 147 പുതിയ ബാച്ചുകളും തുടങ്ങും. ഹയർസെക്കന്‍ഡറി പഠനം പൂർത്തിയാക്കിയ കുട്ടികൾക്കു ലഭിക്കുന്ന എല്ലാ ഉന്നതപഠന–തൊഴിൽ ലഭ്യതാ സാധ്യതകളും വിഎച്എസ്എസ് വിദ്യാർഥികൾക്കും ലഭിക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു.