Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാപാഠം ഏവർക്കുമുള്ളത്: സി. രവീന്ദ്രനാഥ്

c-raveendranath

തിരുവന്തപുരം∙ കലാപാഠം പദ്ധതിയിൽ എല്ലാ വിദ്യാർത്ഥികൾക്കും നൃത്ത പരിശീലനത്തിൽ പങ്കെടുക്കാമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ആർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പാവപ്പെട്ടവരുൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാം. ഇതു പണക്കാർക്കു മാത്രമുള്ളതാണെന്ന മാധ്യമവാർത്തകൾ തെറ്റാണ്. വാർത്ത എഴുതിയവർ ശില്പശാലയിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ആരെന്ന് അന്വേഷിക്കണം. വസ്തുതകൾ മനസ്സിലാക്കി അഭിപ്രായം തിരുത്തണം.

കലാപാഠം പദ്ധതി തുടർച്ചയായി നടത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി നടപ്പാക്കുന്ന കലാപാഠം വിദ്യാർത്ഥികൾക്കുള്ള കലാശിൽപശാലയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കലോത്സവങ്ങളിൽ സമ്മാനങ്ങൾ നേടുന്നുണ്ടെങ്കിലും കുട്ടികളിൽ കലാപരമായ നൈതികതയും ശാസ്ത്രീയതയും കുറവാണ്. ഇതു നൃത്തകലയിലെ ആചാര്യർ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണു മികച്ച കലാകാരന്മാരുടെ സേവനം പ്രയോജനപ്പെടുത്തി കലാപരിശീലനത്തിനു തുടക്കം കുറിച്ചത്. ഇത് കലയിൽ മാത്രം ഒതുങ്ങില്ല. കായിക തലത്തിലും ശാസ്ത്ര മേഖലയിലും ഉണ്ടാവും, മന്ത്രി പറഞ്ഞു.

related stories