Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഈ വല്ലിയിൽനിന്നു ചെമ്മേ, പൂക്കൾ...’; പാട്ടുപാടി കുട്ടികളെ കയ്യിലെടുത്ത് മന്ത്രി

c-raveendranath-1 പ്രവേശനോൽസവ വേദിയില്‍ സി. രവീന്ദ്രനാഥും സിപിഐ നേതാവ് സി. ദിവാകരനും. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ.

തിരുവനന്തപുരം∙ ‘ഈ വല്ലിയിൽനിന്നു ചെമ്മേ, പൂക്കൾ പോകുന്നിതാ പറന്നിതമ്മേ...’ ചെടിയിൽനിന്ന് പൂമ്പാറ്റകൾ പറന്നുപോകുമ്പോൾ പൂക്കളാണ് പറന്നുപോകുന്നതെന്നു പേടിച്ച് കുട്ടി അമ്മയോടു പറയുന്നതാണ് ഈ പാട്ട്. പാട്ട് പാടിയത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കേട്ടത്. നെടുമങ്ങാട് ടൗൺ എൽപിഎസിലെ വിദ്യാർഥികളും.

സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് സംസ്ഥാനതല പ്രവേശനനോൽസവത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനുമുൻപാണ് മന്ത്രി പാട്ടുപാടി കുട്ടികളെ കയ്യിലെടുത്തത്.  

Read: കുട്ടികൾ ഷൈൻ ചെയ്തു; അമ്മമാരെല്ലാം പ്ലിങ്ങി !

related stories