Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം മെഡിക്കൽ കോളജ് ഡയാലിസിസ് യൂണിറ്റിൽ വീണ്ടും അണുബാധ

medical-college-thiruvananthapuram തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പ്രവേശന കവാടം (ഫയൽ ചിത്രം)

തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ കണ്ടെത്തി. ആറുരോഗികള്‍ക്ക് അണുബാധ സ്ഥിരീകരിച്ചു. ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധയാണു കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് അണുബാധ കണ്ടെത്തിയത്. അണുവിമുക്തമാക്കി പ്രവര്‍ത്തനം പുനഃരാംഭിച്ചെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

മൂന്നാം തവണയാണ് ഡയാലിസിസ് യൂണിറ്റിൽ അണുബാധയുണ്ടാകുന്നത്. ഈ വര്‍ഷം രണ്ടാമത്തെ തവണയും. നേരത്തെ ഏപ്രിലിലും ജൂണിലുമായി ആറു രോഗികളില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു. മണ്ണ്, വെള്ളം എന്നിവയില്‍ കൂടിയാണ് പ്രധാനമായും ഈ ബാക്ടീരിയ പകരുന്നത്. ആശുപത്രിയിലെ കുടിവെള്ള ടാങ്കില്‍നിന്നാണ് ബാക്ടീരിയ പടര്‍ന്നതെന്നാണ് കരുതുന്നത്.
 

related stories