Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ എലി കടിച്ചു

rat-sniff

തിരുവനന്തപുരം ∙ ബൈക്കപകടത്തിൽ പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ കാൽവിരലുകളിൽ എലിയുടെ കടിയേറ്റു. 

ഒരാഴ്ച മുൻപു എലി കടിച്ചതിന്റെ ചികിത്സ നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി വീണ്ടും ചെറുവിരലിൽ എലി കടിക്കുകയായിരുന്നു. കൊല്ലം അഞ്ചൽ കരുകോൺ ഇരുവേലിക്കൽ രാജ് വിലാസത്തിൽ രാജേഷിനെ(27)യാ‌ണ് എലി കടിച്ചത്. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ രാജേഷിനെ ഒന്നരമാസം മുൻപു മെഡിക്കൽ കോളജ് ആശുപത്രി 15–ാം വാർഡിൽ പ്രവേശിപ്പിച്ചതാണ്. ഇടതുകാലിൽ പൊട്ടൽ ഉണ്ടായിരുന്നതിനാൽ ഇരുമ്പു പ്ലേറ്റ് ഘടിപ്പിച്ചു. ചികിൽസ തുടരുന്നതിനിടെ ആദ്യം എലി കടിച്ചു. 

മരവിച്ചിരിക്കുന്ന കാലിൽ കടിയേറ്റതു രാജേഷ് അറിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന അമ്മ ലതിക വിവരം അറിയിച്ചതിനെത്തുടർന്നു ഡോക്ടർമാരെത്തി പരിശോധിച്ചു. നാലു ഡോസ് കുത്തിവയ്പു വേണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. 

മൂന്നാമത്തെ ഡോസ് കുത്തിവയ്പ് എടുക്കാനിരിക്കെയാണു വീണ്ടും എലി കടിച്ചത്.  

related stories