Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂട്ടകൾ മൂളിപ്പാറും എയർ ഇന്ത്യ; വൈറലായി യുവതിയുടെ ചിത്രം

saumya-shetty മൂട്ടയുടെ കടിയേറ്റ യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം.

മുംബൈ ∙ എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽനിന്നു യുഎസിലേക്കു ബിസിനസ് ക്ലാസിൽ യാത്ര ചെയ്ത യുവതിയുടെ കൈയിൽ മൂട്ട കടിച്ചതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തതു സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയായി. മൂന്നു കുട്ടികളുമായുള്ള യാത്രയ്ക്കിടെ സൗമ്യ ഷെട്ടി എന്ന യാത്രക്കാരിക്കാണു ദുരനുഭവം. മൂട്ടശല്യം കാരണം ഉറങ്ങാൻ കഴിഞ്ഞില്ലെന്നും പലവട്ടം എയർ ഹോസ്റ്റസ്മാരോടു പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അവർ ആരോപിച്ചു.

മെച്ചപ്പെട്ട സംവിധാനങ്ങൾ ഉണ്ടാകുമെന്ന ധാരണകൊണ്ടാണു ബിസിനസ് ക്ലാസിൽ വലിയ തുക മുടക്കി യാത്ര ചെയ്തത്. കുട്ടികളുമായി യാത്ര ചെയ്യുന്നതിനാൽ കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നു കണക്കാക്കിയാണു ബിസിനസ് ക്ലാസ് ടിക്കറ്റ് എടുക്കുന്നത്. എന്നാൽ, മുന്തിയ ക്ലാസിൽ തനിക്കു നേരിടേണ്ടിവന്നത് വലിയ ദുരിതമാണെന്നും ശരീരം മുഴുവൻ മൂട്ട കടിച്ചതിന്റെ പാടുകളും വേദനയുമാണെന്നും സൗമ്യ ഷെട്ടി ട്വീറ്റിൽ കുറിച്ചു.