Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരന്തനിവാരണം: വിസമ്മതിച്ചതിനാൽ ഹാൾ ഏറ്റെടുത്തെന്ന് പത്രക്കുറിപ്പ്

tv-anupama കലക്ടർ ടി.വി.അനുപമ

തൃശൂർ∙ കലക്ടറേറ്റിൽ ദുരിതാശ്വാസ ക്യാംപുകളിലേക്കു കൊണ്ടുപോകാൻ എത്തിച്ച വസ്തുക്കൾ സൂക്ഷിക്കാൻ കലക്ടർ ആവശ്യപ്പെട്ടിട്ടും ബാർ അസോസിയേഷൻ ഹാൾ തുറന്നുകൊടുക്കാൻ തയാറാവാതെ ഭാരവാഹികൾ വിസമ്മതിച്ചുവെന്ന് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്. ഹാൾ പിന്നീട് ദുരന്ത നിവാരണ നിയമപ്രകാരം ഏറ്റെടുത്തുവെന്നും അവിടെ സാധനങ്ങൾ സൂക്ഷിച്ചുവെന്നും വൈകിട്ട് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

prd-release പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്.

താക്കോൽ ലഭ്യമാകാതെ വന്നപ്പോഴാണ് ഹാൾ ഏറ്റെടുത്തതെന്നും നോട്ടിസ് നൽകിയ ശേഷം ബാർ അസോസിയേഷൻ ഹാൾ വിട്ടുനൽകാൻ തയാറായെന്നും കലക്ടർ ടി.വി.അനുപമ രാത്രിയിൽ അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ താൻ വിവാദങ്ങൾക്കും തർക്കങ്ങൾക്കും പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. താക്കോൽ ലഭ്യമാകാതിരുന്നതിനാലാണ് ഹാൾ തുറന്നുകൊടുക്കാത്തതെന്നും നോട്ടിസ് ലഭിച്ചിട്ടില്ലെന്നും, ഔദ്യോഗികമായി അറിയിച്ചപ്പോൾ ഹാൾ തുറന്നുകൊടുത്തിട്ടുണ്ടെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ കലക്ടറോട് സംസാരിച്ചശേഷം അറിയിച്ചു.

related stories