Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതുക് ചവിട്ടുപടിയാക്കിയ ജൈസലിന് സ്നേഹ സമ്മാനവുമായി വിനയൻ

jaisal-vinayan ജൈസലിന് സംവിധായകൻ വിനയൻ പണം കൈമാറുന്നു.

കൊച്ചി∙ പ്രളയക്കെടുതിയിലായ ആളുകൾക്ക് റബർ ഡിങ്കിയിലേക്കു ചവിട്ടിക്കയറാൻ ചെളിവെള്ളത്തിൽ മുട്ടുകുത്തിനിന്ന് സ്വന്തം മുതുക് കാട്ടിക്കൊടുത്ത ജൈസലിന് സമ്മാനവുമായി സംവിധായകൻ വിനയൻ. മൽസ്യത്തൊഴിലാളിയായ താനൂർ സ്വദേശി ജൈസലിന് ഒരു ലക്ഷം രൂപയാണ് വിനയൻ സമ്മാനിച്ചത്.

ജൈസലിന്റെ പ്രവൃത്തിയെ രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെ വാഴ്ത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സ്വന്തം സൈന്യമാണെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപെട്ടത്.

related stories