Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിനും കന്യാസ്ത്രീക്കും അടക്കം എല്ലാവർക്കുമായി പ്രാർഥിക്കുന്നു: സിബിസിഐ

Bishop Franco Mulakkal ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനും പരാതിക്കാരിയായ കന്യാസ്ത്രീക്കും അടക്കം കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമായി പ്രാർഥിക്കുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പുമാരുടെ ഉന്നതാധികാര സമിതി (സിബിസിഐ). മാധ്യമങ്ങളിൽനിന്നു കേസിനെക്കുറിച്ചു മനസ്സിലാക്കുന്നു. ദുഃഖകരമായ സമയമാണിത്. ബിഷപ് ഫ്രാങ്കോയ്ക്കും കന്യാസ്ത്രിക്കും മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭയ്ക്കും അടക്കം എല്ലാവർക്കുമായി പ്രാർഥിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ട്. സത്യം പുറത്തു കൊണ്ടുവരുന്നതിനാവശ്യമായ നിയമനടപടികൾ പ്രതീക്ഷിക്കുന്നതായും സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അറിയിച്ചു.

related stories