Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാലക്കുടിയിൽ കുടുങ്ങി ട്രെയിൻ യാത്രക്കാർ; ഗതാഗതം പുനഃസ്ഥാപിച്ചെന്നു റെയിൽവേ

train

ചാലക്കുടി∙ റെയില്‍വേ ട്രാക്കിനു താഴെ മണ്ണിടിഞ്ഞു തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ. മണിക്കൂറിൽ 10 കിലോമീറ്റർ മാത്രം വേഗത്തിലാണു ട്രെയിനുകൾ കടത്തിവിടുന്നത്. ചാലക്കുടിപ്പുഴയ്ക്കു കുറുകെ റെയില്‍വേ ട്രാക്കിനു താഴെ മണ്ണിടിഞ്ഞാണു മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത്.

ഒറ്റട്രാക്കില്‍ മാത്രമാക്കി നിയന്ത്രിച്ചിരുന്ന ട്രെയിൻ ഗതാഗതം ഇപ്പോൾ രണ്ടു ട്രാക്കിലും പുനഃസ്ഥാപിച്ചു. ജനശതാബ്ദി, ആലപ്പി എക്സ്പ്രസുകൾ, പാസഞ്ചര്‍ ട്രെയിനുകൾ തുടങ്ങിയവ ഏറെനേരം പിടിച്ചട്ടതിനെതുടർന്നു നൂറുകണക്കിനു യാത്രക്കാർ ദുരിതത്തിലായി. ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.

related stories