Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയ്ക്കു മാത്രമായി ഒരു ദേവസ്വം ബോർഡ് വേണം: പ്രയാർ ഗോപാലകൃഷ്ണൻ

prayar-gopalakrishnan-sabarimala പ്രയാർ ഗോപാലകൃഷ്ണൻ (ഫയൽ ചിത്രം)

കൊച്ചി ∙ ശബരിമല അയ്യപ്പന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ശബരിമലയ്ക്കു മാത്രമായി ഒരു ദേവസ്വം ബോർഡ് ഉണ്ടാക്കണമെന്ന് ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ഇത് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ ബിജെപി, ആർഎസ്എസ് നേതാക്കളോട് ആവശ്യപ്പെടുന്നു. അവരെല്ലാം ഹൈന്ദവതയുടെ പേരിൽ നിൽക്കുന്ന വിശ്വാസികളാണെങ്കിൽ അടിയന്തരമായി വേണ്ടതു ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെയും അയ്യപ്പനെയും സർക്കാരും ദേവസ്വം ബോർഡും കറവപ്പശുവായാണ് കാണുന്നത്. ശബരിമല ഒരു വിശ്വോത്തര ദേവാലയമാണ്. ദേവസ്വം ബോർഡിന്റെ അധികാരപരിധി ബോർഡ് മനസ്സിലാക്കിയിരിക്കണം. പാരമ്പര്യം പറയുമെങ്കിലും, ഗവൺമെന്റ് അഭിപ്രായത്തിനൊപ്പം ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന നിലപാടിനെ പിന്തുണയ്ക്കുകയാണ് ദേവസ്വം പ്രസിഡന്റ്. വിശ്വാസങ്ങൾക്കു നൽകുന്ന പ്രത്യേക പരിഗണനയിൽ, തീർഥാടനകേന്ദ്രമെന്ന നിലയിൽ ഓർ‍ഡിനൻസ് ഇറക്കാനും നിയമമുണ്ടാക്കാനും കേന്ദ്ര ഗവൺമെന്റിന് അധികാരമുണ്ട്. രജസ്വല യുവതികൾക്കും പുലയുള്ള സ്ത്രീകൾക്കും കയറാമെന്നുള്ള 3ബി വകുപ്പ് ഇല്ലാതാക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും കേരളത്തിലെ സർക്കാരിന് അതിൽ താൽപര്യമില്ല.

ശബരിമലയിൽ ഇപ്പോൾ പുരുഷൻമാർക്കു പോലും പോകാൻ പറ്റാത്ത സാഹചര്യമാണ്. ഒന്നിനുമുള്ള സൗകര്യമില്ല. വെള്ളമില്ല, ഭക്ഷണമില്ല, സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവർ അതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കോണ്‍ഗ്രസ് വിശ്വാസികളുടെ കൂട്ടായ്മയാണ് എന്നതിൽ തർക്കമില്ല. എന്നാൽ മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന യുവതികളെ തടയാൻ കോൺഗ്രസ് പരസ്യമായി രംഗത്തു വരില്ല. പലരും പ്രചരിപ്പിക്കുന്നതു പോലെ, ആരൊക്കെ പോയാലും താൻ ബിജെപിയിലേക്കു പോകില്ലെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.