Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്1 ബി വീസ: പ്രീമിയം പ്രോസസിങ് വീണ്ടും മരവിപ്പിച്ചു

വാഷിങ്ടൻ∙ എച്ച്1 ബി വീസയുടെ പ്രീമിയം പ്രോസസിങ് സസ്പെൻഡ് ചെയ്ത നടപടി അടുത്ത വർഷം ഫെബ്രുവരി 19 വരെ നീട്ടി. നേരത്തേ ലഭിച്ച അപേക്ഷകൾ കെട്ടിക്കിടക്കുന്നതുമൂലമാണ് പ്രീമിയം പ്രോസസിങ് നിർത്തിവച്ചതെന്നാണു യുഎസ് വിശദീകരണം. കഴിഞ്ഞ മാർച്ചിൽ സെപ്റ്റംബർ 10 വരെ ഈ നടപടി നിർത്തിവച്ചിരുന്നു. സാധാരണ ആറു മാസം സമയം എടുക്കുന്ന എച്ച്1 ബി വീസ അപേക്ഷയിലുള്ള നടപടികൾ 15 ദിവസംകൊണ്ടു തീർപ്പാക്കുന്നതാണു പ്രീമിയം പ്രോസസിങ്.