Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്1 ബി വീസ: നടപടിക്രമം വീണ്ടും കർക്കശമാക്കി

H - 1B Visa

വാഷിങ്ടൻ∙ എച്ച്1 ബി വീസയുമായി ബന്ധപ്പെട്ട് കമ്പനികൾക്കുള്ള അപേക്ഷാ നടപടിക്രമം കർക്കശമാക്കി യുഎസ് ഭരണകൂടം. ഇന്ത്യയിൽനിന്നുള്ള ഐടി പ്രഫഷനലുകൾക്കുൾപ്പെടെ യുഎസ് കമ്പനികളിൽ ജോലി ചെയ്യാൻ ആവശ്യമായ എച്ച്1 ബി വീസയിൽ ഇതോടെ കൂടുതൽ നിയന്ത്രണണങ്ങളായി. 

വിദേശികളായ വിദഗ്ധ ജീവനക്കാർ എത്രപേരെയാണ് ഇതിനോടകം ജോലിക്കെടുത്തതെന്ന വിവരം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയുൾപ്പെടെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. എച്ച്1 ബി വീസ സ്പോൺസർ ചെയ്യുന്നതിനു മുൻപായി തൊഴിൽ വകുപ്പിന്റെ അംഗീകാരം നേടണം. 

നിയമനങ്ങളിൽ യുഎസ് പൗരന്മാരെ തഴയുന്നെന്ന പരാതി ഉടൻ പരിഗണിക്കാനും പരിഹരിക്കാനും നീതി വകുപ്പുമായി കൈകോർത്തുള്ള സംവിധാനവും നിലവിൽവരും. എച്ച്1 ബി വീസ ഉപയോഗിച്ച് മറ്റൊരു തൊഴിലിടത്തു ജോലി ചെയ്യുന്നതിനും നിയന്ത്രണം ശക്തമാക്കും.