Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്ക്– ചൈന ബസ് സർവീസ് ആരംഭിച്ചു

ഇസ്‌ലാമാബാദ് ∙ ഇന്ത്യയുടെ പ്രതിഷേധം കണക്കിലെടുക്കാതെ, ലഹോറിൽനിന്ന് പാക്ക് അധിനിവേശ കശ്മീരിലൂടെ ചൈനയിലേക്കുള്ള ബസ് സർവീസ് ആരംഭിച്ചു. ചൈനയുടെ സിൻജിയാങ് പ്രവിശ്യയിലെ കഷ്ഗറിലേക്കുള്ള ബസ് സർവീസിന്റെ കന്നിയാത്ര തിങ്കളാഴ്ച രാത്രി നടന്നു. ലഹോറിൽനിന്നു കഷ്ഗറിലേക്കുള്ള യാത്രയ്ക്കു 36 മണിക്കൂറെടുക്കും.13,000 രൂപയാണു യാത്രാക്കൂലി.